
ആലപ്പുഴ ജില്ലയിൽ ഇന്ന് (22-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ കൊട്ടാരത്തിൽപ്പടി, അരമന, വിശാൽ, അലഹബാദ് ബാങ്ക്, ഗുരുമന്ദിരം, പൂഞ്ചോണി ഗാർഡൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
ഐടിഐ പ്രവേശനം: തീയതി നീട്ടി
ചെങ്ങന്നൂർ ∙ ഗവ. വനിത ഐടിഐയിലെ എൻസിവിടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവേയർ, കംപ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലിഷ്), ഡ്രസ് മേക്കിങ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഈ മാസം 30 വരെ നീട്ടി. https://itiadmissions.kerala.gov.in & https://det.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം തൊട്ടടുത്തുള്ള ഗവ. ഐടിഐയിൽ എത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം. ഫോൺ: 0479 2457496, 97474 54553.
വെറ്ററിനറി സർജൻ ഒഴിവ്
ആലപ്പുഴ ∙ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ജില്ലയിൽ അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വോക് ഇൻ ഇന്റർവ്യൂ 24നു രാവിലെ 10.30 മുതൽ 11 വരെ ജില്ലാ കോടതി പാലത്തിനു സമീപത്തെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. നിയമന കാലാവധി പരമാവധി 89 ദിവസമോ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കേന്ദ്രീകൃത നിയമനം നടക്കുന്നതുവരെയോ ആയിരിക്കും. ഫോൺ: 0477 2252431.
ഡീലിമിറ്റേഷൻ: ഹിയറിങ് നാളെ
ആലപ്പുഴ ∙ ബ്ലോക്ക് പഞ്ചായത്ത് വാർഡ് പുനർവിഭജനം സംബന്ധിച്ച ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് നാളെ രാവിലെ 9ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാരെ മാത്രമാണു കമ്മിഷൻ കേൾക്കുന്നത്. ജില്ലയിൽനിന്ന് 23 പരാതികളുണ്ട്.
ജില്ലാ വികസന സമിതി യോഗം 28ന്
ആലപ്പുഴ ∙ ജില്ലാ വികസന സമിതി യോഗം 28നു രാവിലെ 10.30നു ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
മെക്കാനിക്കുകളെ നിയമിക്കുന്നു
ആലപ്പുഴ ∙ മത്സ്യഫെഡ് ഒബിഎം സർവീസ് സെന്ററുകളിൽ മെക്കാനിക്കുകളെ നിയമിക്കാൻ യോഗ്യതയും തൊഴിൽ പരിചയവുമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ 30നു വൈകിട്ടു 4നു മുൻപു തപാലിലോ നേരിട്ടോ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫിസ് വളഞ്ഞവഴി ബീച്ച്, അമ്പലപ്പുഴ, ആലപ്പുഴ – 688005, എന്ന വിലാസത്തിൽ ലഭിക്കണം. യോഗ്യത: ഐടിഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകൾ.