അരൂർ–തുറവൂർ ദേശീയപാതയിലെ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട ടാറിങ് പ്രവൃത്തികൾ പുരോഗമിക്കുന്നു.
അരൂർ മുതൽ തുറവൂർ വരെ ഇരുവശങ്ങളിലുമായി 25.25 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പാതയുടെ 60% ഭാഗത്തുള്ള ടാറിങ് പ്രവൃത്തികളാണ് ഇതിനകം പൂർത്തിയായിട്ടുള്ളത്.
കുത്തിയതോട് പാലത്തിന് സമീപം റാംപ് നിർമാണം നടക്കുന്ന ഭാഗത്തോടനുബന്ധിച്ചുള്ള ടാറിങ് ജോലികളും ഒരേസമയം പുരോഗമിക്കുന്നുണ്ട്. നിലവിൽ ചന്തിരൂർ പാലത്തിന് സമീപമുള്ള റാംപിലൂടെ തെക്കോട്ടുള്ള ഭാഗങ്ങളിലാണ് ടാറിങ് ജോലികൾ വേഗത്തിൽ നടക്കുന്നത്.
ഇതിനോടകം തന്നെ ചന്തിരൂർ പാലം മുതൽ എരമല്ലൂർ വരെയുള്ള ഭാഗങ്ങളിലെ ടാറിങ് പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത നിർമാണമാണ് അരൂർ മുതൽ തുറവൂർ വരെ പുരോഗമിക്കുന്നത്.
ഇനി തുറവൂർ, കുത്തിയതോട് എന്നീ പ്രദേശങ്ങളിലെ തൂണുകൾക്ക് മുകളിലാണ് പാതയുടെ ടാറിങ് ജോലികൾ നടക്കേണ്ടത്. അതേസമയം, ഉയരപ്പാതയ്ക്ക് മുകളിലൂടെ കടന്നുപോകുന്ന 11 കെവി ലൈൻ മാറ്റിസ്ഥാപിക്കുന്നതിലുണ്ടായ കാലതാമസം കാരണം അരൂർ ശ്രീനാരായണ നഗറിലെ 3 തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾക്ക് തടസ്സ നേരിട്ടിരുന്നു.
ഇവിടെ പാതയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയായി കോൺക്രീറ്റ് ഉറച്ചുകഴിയുന്ന മുറയ്ക്ക് ചന്തിരൂർ മുതൽ വടക്കോട്ടുള്ള ഭാഗങ്ങളിലെ ടാറിങ് ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

