എൻഡോസൾഫാൻ നിർവീര്യമാക്കും; നാളെമുതൽ വീപ്പകളിലേക്കു മാറ്റും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാസർകോട് ∙ കേരള പ്ലാന്റേഷൻ കോർപറേഷന്റെ(പിസികെ) ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ കീടനാശിനി നിർവീര്യമാക്കുന്നതിനു മുന്നോടിയായി പുതിയ വീപ്പകളിലെ മാറ്റുന്ന പ്രവൃത്തിക്കു നാളെ തുടക്കം. എൻഡോസൾഫാൻ ദുരിതബാധിതരുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം ജില്ലയ്ക്കു പുറത്തു കൊണ്ടുപോയാകും നിർവീര്യമാക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ(എൻജിടി) ഇടപെടലിനെത്തുടർന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ(സിപിസിബി) നേതൃത്വത്തിലാണു നടപടികൾ. മൂന്നു ദിവസത്തെ ദൗത്യത്തിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേന്ദ്ര ഇൻസെക്ടിസൈഡ് ബോർഡ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. അടുത്തമാസം നടക്കുന്ന എൻജിടി സിറ്റിങ്ങിൽ സിപിസിബി റിപ്പോർട്ട് നൽകും. തുടർന്ന് ടെൻഡർ ക്ഷണിക്കും. കാസർകോട് ജില്ലയിലെ പെരിയ, രാജപുരം എസ്റ്റേറ്റുകളിൽ 1150 ലീറ്ററും പാലക്കാട് മണ്ണാർക്കാട് എസ്റ്റേറ്റിൽ 450 ലീറ്ററും ചീമേനി എസ്റ്റേറ്റിൽ കട്ടപിടിച്ച 10 കിലോയും എൻഡോസൾഫാനാണുള്ളത്. എൻജിടിയുടെ ഇടപെടലിനെ തുടർന്നാണു നിർവീര്യമാക്കൽ നടപടികൾക്കു ജീവൻ വച്ചത്.