
ഇടുക്കി ജില്ലയിൽ ഇന്ന് (21-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്പോട്ട് അഡ്മിഷൻ
വണ്ടിപ്പെരിയാർ∙ സർക്കാർ പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ ജൂൺ 23 ന് നടത്തപ്പെടും. ഇതു വരെ അപേക്ഷിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയും. എൻജിനീയറിങ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി ലാറ്ററൽ എൻട്രി (രണ്ടാം വർഷത്തിലേക്ക്) സ്പോട്ട് അഡ്മിഷൻ നടത്തുന്നത് 9494324005
അധ്യാപക ഒഴിവ്
പഴയരിക്കണ്ടം∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ് വിഭാഗം നാച്വറൽ സയൻസ് ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9745873246
കട്ടപ്പന കമ്പോളം
ഏലം: 2325-2425
കുരുമുളക്: 640
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 220
ചുക്ക്: 240
ഗ്രാമ്പൂ: 750
ജാതിക്ക: 250
ജാതിപത്രി: 1300-1700
കൊക്കോ വില
അടിമാലി:
കൊക്കോ : 90
കൊക്കോ ഉണക്ക : 320
മുരിക്കാശേരി:കൊക്കോ – 120
കൊക്കോ (ഉണക്ക) – 340