
വിദ്യാഭ്യാസം ആജീവനാന്തം ആനന്ദം പകരുന്ന പ്രക്രിയയാകണം: രാജു നാരായണ സ്വാമി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അരുവിത്തുറ ∙ വിദ്യാഭ്യാസം ആജീവനാന്തം ആനന്ദം പകരുന്ന പ്രക്രിയയാകണമെന്ന് ഡോ. രാജു നാരായണ സ്വാമി ഐഎഎസ്. മാനവീകതയും മനുഷ്യത്വവും മൂല്യങ്ങളും ഉൾക്കൊള്ളുന്നതാകണം വിദ്യാഭ്യാസമെന്നും അദേഹം കൂട്ടിച്ചേർത്തു. അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
400 ഓളം വിദ്യാർഥികളാണ് ബിരുദം പൂർത്തിയാക്കിയത്. പിജി വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും യൂണിവേഴ്സിറ്റി റാങ്ക് നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ക്യാംപസ് പ്ലെയ്സ്മെന്റിലൂടെ ജോലി നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
കോളജ് മാനേജർ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസ് മോൺ. റവ. ഡോ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ സംസാരിച്ചു.