
3000 രൂപയുടെ പെട്രോൾ അടിച്ചതിനു ശേഷം തുക നൽകാതെ കടന്ന തമിഴ്നാട് സ്വദേശികൾ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ കാറിൽ പെട്രോൾ അടിച്ചതിനു ശേഷം തുക നൽകാതെ കടന്ന തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പുനലൂർ പൊലീസ് പിടികൂടി. ഇന്നലെ ഉച്ചയോടെ ചെമ്മന്തൂരിലെ ഒരു പെട്രോൾ പമ്പിലായിരുന്നു സംഭവം. പമ്പിലെത്തിയ കാറിലുണ്ടായിരുന്നവർ ജീവനക്കാരിയോട് 3000 രൂപയുടെ പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. പെട്രോൾ അടിച്ച ശേഷം ജീവനക്കാരി തുകയ്ക്കു വേണ്ടി കാറിനടുത്തേക്ക് എത്തുന്നതിന് മുൻപ് വേഗത്തിൽ ഇവർ വണ്ടി ഓടിച്ചു ടൗൺ ഭാഗത്തേക്ക് പോയി. ജീവനക്കാരി ബഹളം വച്ചു കാറിന് പിന്നാലെ കുറെ ദൂരം ഓടിയെങ്കിലും രക്ഷയുണ്ടായില്ല.
സംഭവം ഇവർ അറിയിച്ച ഉടനെ പൊലീസ് സംഘം രണ്ടു കിലോമീറ്ററിനുള്ളിൽ ടിബി ജംക്ഷനിൽ നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇവരുടെ ബന്ധുക്കൾ വൈകിട്ട് പമ്പിലെത്തി 3000 രൂപ നൽകിയതോടെയാണ് കേസെടുക്കാതിരുന്നത്. എന്നാൽ ഇവർ മദ്യപിച്ച് വാഹനം ഓടിച്ചതിനു പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വാഹനം പിടികൂടാൻ സഹായകമായത്.