അഭേദാനന്ദ സംഗീതസഭ വാര്‍ഷികം 29ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ കോട്ടയ്ക്കകം അഭേദാശ്രമം കലാ സാംസ്കാരിക സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭേദാനന്ദ സംഗീതസഭയുടെ വാര്‍ഷികം ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്നു വരെ സംഗീതഗുരുക്കന്മാര്ക്കു സമര്‍പ്പിച്ചുകൊണ്ടുള്ള സംഗീതസദസുകളിലൂടെ ആഘോഷിക്കും. 29ന് വൈകിട്ട് ഡോ.കെ ഓമനക്കുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പദ്മശ്രീ ലഭിച്ച ഡോ ഓമനക്കുട്ടിയേയും സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ച കെ.ഇ വാമനന് നമ്പൂതിരിയേയും ആദരിക്കും.
തുടര്‍ന്ന് വാമനന് നമ്പൂതിരിയുടെ സംഗീതക്കച്ചേരി അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 30ന് രഞ്ജിനി വര്‍മ്മയുടെ വായ്പ്പാട്ട്, ഒന്നിന് എസ് ആര് മഹാദേവശര്‍മ്മ, രാജശ്രീ എന്നിവരുടെ വയലിന് കച്ചേരി, രണ്ടിന് ആനയടി പ്രസാദിന്റെ സംഗീതക്കച്ചേരി, മൂന്നിന് ഗവ. വിമന്‍സ് കോളജ് സംഗീതവിഭാഗം പൂര്‍വവിദ്യാർഥി കൂട്ടായ്മയായ ധ്വനി അവതരിപ്പിക്കുന്ന സ്വാതി തിരുന്നാളിന്റെ നവവിധ ഭക്തിഗാനങ്ങള്‍ എന്നിവ അരങ്ങേറും.