വെടിനിർത്തലിന് ട്രംപിന്റെ ഓഫർ, ചർച്ചകൾ പുനരാരംഭിക്കണം; നേരത്തേ പോയത് പോസിറ്റീവെന്ന് ഇമ്മാനുവൽ മക്രോ
ഒട്ടാവ∙ ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ സാധ്യത യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ. ജി7 ഉച്ചക്കോടിയിൽ നിന്ന് ട്രംപ് നേരത്തേ പോയത് ഒരു പോസിറ്റീവ് സംഭവവികാസമാണെന്ന് മക്രോ വിശേഷിപ്പിച്ചു.
ഇപ്പോൾ ചർച്ചകൾ പുനരാരംഭിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഇമ്മാനുവൽ മക്രോ പറഞ്ഞു.
Also Read
‘‘ഇറാൻ – ഇസ്രയേൽ വെടിനിർത്തലിനുള്ള ഓഫർ ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്.
വെടിനിർത്തലിനു പിന്നാലെ വിശാലമായ ചർച്ചകൾ ആരംഭിക്കാനുള്ള ഓഫറും അദ്ദേഹം നൽകി. ഇരു കക്ഷികളും അത് പിന്തുടരുമോ എന്ന് നമ്മൾ കാണണം’’ – കാനഡയിൽ ജി 7 ഉച്ചക്കോടയിൽ പങ്കെടുക്കാനെത്തിയ ഇമ്മാനുവൽ മക്രോ പറഞ്ഞു.
Also Read
പരസ്പരം ആക്രമണം നടത്തുന്നത് ഇറാനും ഇസ്രയേലും അവസാനിപ്പിക്കണം. പുറത്തു നിന്ന് ബോംബാക്രമണം നടത്തി ഒരു രാജ്യത്തെ രക്ഷിക്കാൻ കഴിയുമെന്ന് കരുതിയ എല്ലാവരും എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന് വെടിനിർത്തൽ കരാറിലേക്കു കാര്യങ്ങൾ എത്തിക്കാൻ കഴിയുമെങ്കിൽ, അത് വളരെ നല്ല കാര്യമാണെന്നും ഇമ്മാനുവൽ മക്രോ പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജി7 ഉച്ചകോടി അവസാനിക്കും മുൻപേ ട്രംപ് കാനഡയിൽ നിന്നും മടങ്ങിയിരുന്നു. ചർച്ചയ്ക്ക് തയാറാകണമെന്ന് ഇറാനോട് ട്രംപ് ഇന്നലെ ആവശ്യപ്പെടുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

