
കിഴക്കൻമലയോരത്ത് കനത്ത മഴ; നദികളിൽ ജലനിരപ്പുയർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റാന്നി ∙ കിഴക്കൻ മേഖലകളിൽ പെയ്ത കനത്ത മഴയിൽ നദികളിൽ ജലനിരപ്പുയർന്നു. റാന്നി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പമ്പാനദി, കല്ലാറ്, കക്കാട്ടാറ് എന്നിവ നിറഞ്ഞൊഴുകുകയാണ്. ഇന്നലെ രാവിലെ ഉപാസനക്കടവിൽ തിയറ്ററിനു സമീപം വരെ വെള്ളം കയറിയിരുന്നു. പിന്നീട് ചെറിയ തോതിൽ ഇറങ്ങി തുടങ്ങി. എന്നാൽ ഇപ്പോഴും ബോട്ടുജെട്ടിയിൽ കിടക്കുകയാണ്. മഴ കനത്താൽ വീണ്ടും കടകളിലേക്കു വെള്ളം കയറും.
ഇന്നലെ രാവിലെ പമ്പാനദിയിലെ അരയാഞ്ഞിലിമണ്ണ് കോസ്വേയിൽ വെള്ളം കയറിയിരുന്നു. പിന്നീട് ഇറങ്ങി. കോസ്വേയിൽ മുട്ടിക്കിടക്കുകയാണ് വെള്ളം. ആറ്റിൽ ജലവിതാനം ഉയർന്നാൽ വീണ്ടും കയറും. കുരുമ്പൻമൂഴി കോസ്വേ വെള്ളത്തിലാണ്.നദികളിൽ സംഗമിക്കുന്ന തോടുകളിലും ജലവിതാനം ഉയർന്നിട്ടുണ്ട്. കരകളിലേക്കു വെള്ളം കയറിയിട്ടുണ്ട്. തീരങ്ങളിലെ റബർ തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും വെള്ളത്തിലാണ്.
ഏത്തവാഴകളും കുടിവാഴകളും വൻതോതിൽ നശിച്ചിട്ടുണ്ട്. ആറ്റിലും തോട്ടിലും ജലനിരപ്പുയരുന്നത് ഇട്ടിയപ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കു ഭീഷണിയാണ്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിനോടു ചേർന്നു നിർമിച്ചിട്ടുള്ള കെട്ടിടങ്ങളുടെ താഴത്തെ നിലകളിൽ വെള്ളം കയറിയിട്ടുണ്ട്. ചെട്ടിമുക്ക്–വലിയകാവ് റോഡിൽ പുള്ളോലി ഭാഗത്ത് തോട്ടിലെ വെള്ളം റോഡിലേക്കു കയറുന്ന സ്ഥിതിയുണ്ട്.