
നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പാർക്കിങ്ങും ഫീസും തോന്നിയതുപോലെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീലേശ്വരം ∙ റെയിൽവേ സ്റ്റേഷനിൽ ഏതുഭാഗത്തു വാഹനം പാർക്ക് ചെയ്യുന്നതാണു ലാഭം എന്നു സ്ഥിരം യാത്രക്കാരായ പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിനോടു ചേർന്നുള്ള പാർക്കിങ്ങിൽ ഇരുചക്ര വാഹനങ്ങൾക്കു 24 മണിക്കൂർ നേരം പാർക്ക് ചെയ്യാൻ 20 രൂപയാണെങ്കിൽ ഒന്നാം പ്ലാറ്റ്ഫോമിന്റെ ഭാഗത്തു 24 മണിക്കൂർ നേരത്തേക്ക് 12 രൂപ മാത്രമാണു വാടക.ഓട്ടോ, കാർ തുടങ്ങിയവയ്ക്ക് ഒന്നാം പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് 12 മണിക്കൂർ നേരത്തേക്ക് 12 രൂപയാണെങ്കിൽ രണ്ടാം പ്ലാറ്റ്ഫോമിന്റെ ഭാഗത്ത് ഇത് 30 രൂപയാണ്.
2 സ്ഥലത്തെയും പാർക്കിങ് നിരക്കുകൾ തമ്മിൽ 18 രൂപയുടെ വ്യത്യാസം. എന്തൊക്കെ സാങ്കേതികത്വം പറഞ്ഞു ന്യായീകരിച്ചാലും ഒരേ സ്റ്റേഷനിലെ പാർക്കിങ് നിരക്കുകളിലെ ഈ വൈരുധ്യമാണ് ഇപ്പോൾ നീലേശ്വരത്തെ ട്രെയിൻ യാത്രക്കാർക്കിടയിലെ സംസാരവിഷയം. ഇരുഭാഗത്തും പാർക്കിങ് സൗകര്യം ഉണ്ടായിട്ടും വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ റെയിൽവേ സ്റ്റേഷൻ റോഡരികിലെ നടപ്പാതയിൽ പോലും പാർക്ക് ചെയ്തു ട്രെയിൻ കയറുന്നവരെയും ഇവിടെ കാണാം. ഗതാഗതക്കുരുക്കിന് കൂടി ഇത് കാരണമാവുന്നുണ്ട്. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്നാം പ്ലാറ്റ്ഫോമിലേക്കുള്ള റെയിൽവേസ്റ്റേഷൻ റോഡ് നവീകരിച്ചപ്പോൾ റോഡരികിൽ പാർക്ക് ചെയ്തു പോവുന്നവർക്കെതിരെ ആദ്യകാലത്തു അധികൃതർ കർശന നടപടി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല.
ഈ ഭാഗത്തെ റോഡരികിലും നടപ്പാതയിലും വാഹനങ്ങളുടെ നിര ഇപ്പോഴും കാണാം. രണ്ടാം പ്ലാറ്റ്ഫോമിന്റെ ഭാഗത്തു പണം കൊടുത്തു മാത്രമേ ആൾക്കാർ പാർക്ക് ചെയ്യുന്നുള്ളൂ എന്നുറപ്പിക്കാൻ ആ ഭാഗത്തു റോഡരികല്ലാത്ത ഇടങ്ങളിൽ പോലും പാർക്കിങ് കരാറുകാർ ചങ്ങല കെട്ടിയതായി യാത്രക്കാരുടെ പരാതിയുണ്ട്.