
സ്വന്തം ലേഖകൻ
കോട്ടയം: നടുറോഡിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിൽ നടുറോഡിൽ വെച്ചായിരുന്നു നടുറോഡിൽ യുവാവിന്റെ നഗ്നതാ പ്രദർശനം.
വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം നടന്നത്. ഇടവഴിയിൽ നമ്പർ പ്ലേറ്റ് പാതി മറച്ച ബൈക്കിൽ ഇരുന്നായിരുന്നു യുവാവ് നഗ്നതാ പ്രദർശനം നടത്തിയത്. സംഭവത്തില്‍ ചിങ്ങവനം മന്ദിരം സ്വദേശി സിബി ജേക്കബ് അറസ്റ്റിലായി.
ഇന്നലെ ഉച്ചയ്ക്ക് 2.50ഓടെ ചിങ്ങവനത്തിനടുത്ത് മൂലംകുളം നീലഞ്ചിറ റോഡില്‍ വച്ചാണ് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
യുവാവിന്റെ പ്രവൃത്തി കണ്ട യുവതി ദൃശ്യങ്ങൾ മൊെബൈലിൽ പകർത്തി ഒച്ച വെച്ചു. ഇതോടെ യുവാവ് ഇവിടെ നിന്നും രക്ഷപ്പെട്ടു. തുടർന്ന് യുവതി ചിങ്ങവനം പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗ്നത പ്രദർശനം നടത്തിയ സിബിജേക്കബിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് ചിങ്ങവനം പോലീസ് അറിയിച്ചു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]