തർക്കം, പിന്നാലെ കൈപിടിച്ചു നടന്നു; പിറ്റേന്ന് ഫ്ലാറ്റിൽ മരിച്ചനിലയിൽ ദമ്പതികൾ, ഭാര്യയുടെ ശരീരത്തിൽ മുറിവേറ്റ പാടുകൾ
ജയ്പുർ∙ രാജസ്ഥാനിലെ മുഹാനയിൽ ദമ്പതികൾ ദുരൂഹ സാഹചര്യത്തിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ. ബാങ്ക് ഉദ്യോഗസ്ഥനായ ധർമ്മേന്ദ്രയെയും ഭാര്യ സുമനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊലപാതക സാധ്യത തള്ളിക്കളയുന്നില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Also Read
ധർമ്മേന്ദ്ര സെയിൽസ് മാനേജരായിരുന്ന ബാങ്കിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ വിളിച്ചിട്ടും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഒരു സുഹൃത്ത് കുടുംബാംഗത്തെ ഫ്ലാറ്റിലേക്ക് അയച്ചു.
ഇയാൾ വാതിൽ തുറന്നപ്പോൾ ധർമ്മേന്ദ്രയും ഭാര്യ സുമനും തറയിൽ മരിച്ചനിലയിൽ കിടക്കുകയായിരുന്നു.
Also Read
ഫ്ലാറ്റിന്റെ കാർ പാർക്കിങ് ഏരിയയിൽ ദമ്പതികൾ പരസ്പരം തർക്കിക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചിട്ടുണ്ട്. മരണത്തിന് ഒരു ദിവസം മുൻപുള്ള ദൃശ്യമാണ് ഇത്.
ഭർത്താവ് വാഹനമോടിക്കുന്നത് തടയാൻ സുമൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു തർക്കത്തിനു ശേഷം ധർമ്മേന്ദ്ര കാർ നിർത്തി സംസാരിക്കുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്.
Also Read
ധർമ്മേന്ദ്രയുടെ തോളിൽ തല ചായ്ച്ച് സുമൻ കൈപിടിക്കുന്നുണ്ട്. ഇതിനുശേഷം ഇരുവരും വാഹനത്തിൽനിന്ന് പുറത്തിറങ്ങി നടന്നു.
ഭാര്യയുടെ തോളിൽ കൈ വച്ചാണ് ധർമ്മേന്ദ്ര നടന്നത്. അതേ ദിവസം വൈകിട്ടുള്ള മറ്റൊരു വിഡിയോയിൽ ദമ്പതികൾ ഒരുമിച്ച് അപ്പാർട്ട്മെന്റിലേക്ക് പ്രവേശിക്കുന്നതും കാണാം.
Also Read
ദമ്പതികൾ അടുത്തിടെയാണ് ഫ്ലാറ്റ് വാങ്ങിയതെന്നും സാമ്പത്തികസ്ഥിതി ഭദ്രമായിരുന്നുവെന്നും അയൽക്കാർ പറയുന്നു. 11, 8 വയസ്സുള്ള രണ്ട് പെൺകുട്ടികൾ ദമ്പതികളുടെ ഗ്രാമത്തിൽ വേനൽക്കാല അവധി ചെലവിടാനായി പോയികരിക്കുകയാണ്.
തന്റെ മകളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളുണ്ടെന്ന് സുമന്റെ പിതാവ് അജയ് സിങ് ആരോപിച്ചു. കൂടുതൽ പരിശോധനയ്ക്കായി ദമ്പതികളുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

