
ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്: ജലവിനോദങ്ങളും സാഹസിക വിനോദങ്ങളും 17 വരെ നിരോധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള എല്ലാവിധ ജലവിനോദങ്ങളും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലെ സാഹസിക വിനോദങ്ങളും 17 വരെ കലക്ടർ നിരോധിച്ചു.
ജീവനക്കാർ ആസ്ഥാനത്ത് ഉണ്ടായിരിക്കണം
ചെറുതോണി ∙ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടുന്നതിനു ജില്ലാ ഭരണകൂടത്തിലെ വിവിധ വകുപ്പിലെ ജീവനക്കാർ ആസ്ഥാനത്തു തന്നെ ഉണ്ടായിരിക്കണമെന്ന് കലക്ടർ അറിയിച്ചു. റവന്യു വകുപ്പിൽ സബ് കലക്ടർ, ഡപ്യൂട്ടി കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നീ തസ്തികയിലുള്ള ജീവനക്കാരും ജില്ലാതല ഉദ്യോഗസ്ഥരും കലക്ടറുടെ മുൻകൂട്ടിയുള്ള അനുമതിയും മറ്റു വകുപ്പുകളിലെ ജീവനക്കാർ ജില്ലാതല ഉദ്യോഗസ്ഥരുടെ അനുമതിയും കൂടാതെ അവധിയിൽ പോകരുതെന്നാണ് നിർദേശം.
ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും നിരോധിച്ചു
ചെറുതോണി ∙ ശക്തമായ മഴ നിലനിൽക്കുന്നതിനാൽ ജില്ലയിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഒഴികെയുള്ള എല്ലാ ഖനന പ്രവർത്തനങ്ങളും മണ്ണെടുപ്പും 17 വരെ നിരോധിച്ച് കലക്ടർ ഉത്തരവിട്ടു.