
‘സച്ചി’ന്റെ പ്രവര്‍ത്തനങ്ങൾ പ്രശംസനീയം: സഞ്ജയ് പ്രകാശ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈക്കം ∙ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികള്‍ക്കായി സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്ത് (സച്ച്) നടത്തുന്ന പ്രവര്‍ത്തനങ്ങൾ പ്രശംസനീയമെന്ന് എസ്ബിഐ ഫൗണ്ടേഷന് എംഡി സഞ്ജയ് പ്രകാശ്. എസ്ബിഐ ഫൗണ്ടേഷന്റെ സഹായത്തോടെ സച്ചിന്റെ നേതൃത്വത്തില്‍ തലയാഴത്ത് ആരംഭിച്ച സാന്‍സ്വിത സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
സാന്‍സ്വിത ഒരു നൂതന ആശയമാണ്. മാനസിക വെല്ലുവിളിയുള്ള കുട്ടികളില്‍ ഏറെ മാറ്റം സൃഷ്ടിക്കാന്‍ സാന്സ്വിതയ്ക്ക് സാധിച്ചു. ലോകമെമ്പാടുമുള്ള മാനസിക വെല്ലുവിളിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് സെന്റര്‍ എന്നും അദ്ദേഹം പറഞ്ഞു. സെന്ററിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ആവശ്യമായ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് എസ്ബിഐ ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് ശശി ഭൂഷണ് പറഞ്ഞു.
ഓട്ടിസം, സെറിബ്രല്‍ പാഴ്സി, ഡൗണ്‍ സിന്‍ഡ്രോം, മെന്റല്‍ റിറ്റാഡേഷന്‍, പാര്‍ക്കിന്‍സോണിസം, അല്‍ഷിമേഴ്സ് തുടങ്ങി ന്യൂറോ ഡിസോര്‍ഡര്‍ ആന്‍ഡ് ഡിസീസ് ബാധിച്ചവര്‍ക്കുള്ള ചികിത്സയാണ് സെന്ററില്‍ ലഭ്യമാക്കുന്നത്. ചടങ്ങില്‍ സൊസൈറ്റി ഫോര്‍ ആക്ഷന്‍ ഇന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സിഇഒ കെ.പി.രാജേന്ദ്രന്, സച്ച് ഡയറക്ടര്‍ ജ്യോതിസ്, സ്റ്റേറ്റ് ഹെഡ് സി.പ്രദീപ്, എസ്ബിഐ ഫൗണ്ടേഷന് അസിസ്റ്റന്റ് മാനേജര്‍ അമാനുള്ള ഹാഷ്മി എന്നിവര്‍ പങ്കെടുത്തു.