
കാസർകോട് ജില്ലയിൽ ഇന്ന് (09-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജൽസത്തുൽ അഹ്ബാബ് ഇന്ന്; മഞ്ചേശ്വരം ∙ മുഹമ്മദ് ഉമറുൽ ഫാറൂഖ് തങ്ങളുടെ വഫാത് ദിന പരിപാടിയായ ജൽസത്തുൽ അഹ്ബാബ് ഇന്ന് രാവിലെ 10നു മള്ഹർ ക്യാംപസിൽ നടക്കും.
അനുമോദനം 14ന്
പരപ്പ∙ തുടി സാംസ്കാരിക ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവില, മലവേട്ടുവ, ഗോത്ര വിഭാഗത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും, വിവിധ മേഖലകളിൽ മികവു തെളിയിച്ചവർക്കുള്ള ആദരവും 14ന് രാവിലെ 10.3ന് കാലിച്ചാനടുക്കം ഗ്രാമസഭാ ഹാളിൽ നടത്തും. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്യും. മോഹനൻ കോട്ടപ്പാറ അധ്യക്ഷനാകും. വിദ്യാർഥികൾ 6238506312, 960568545 നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
അധ്യാപക ഒഴിവ്
മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഗണിതം (രണ്ടും മലയാളം മീഡിയം) ഇംഗ്ലിഷ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. 9447349295, 9745696261
മുള്ളേരിയ∙ പാണ്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 11ന്.
ഉദുമ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കന്നഡ അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് രാവിലെ 10ന് സ്കൂളിൽ.
ട്രോളിങ് നിരോധനം: പട്രോളിങ് നടത്തും
കാസർകോട് ∙ ജില്ലയിൽ ഇന്ന് മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾ മാത്രം കടലിലിറങ്ങുന്ന സാഹചര്യത്തിൽ പട്രോളിങ്ങിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി മടക്കര, മഞ്ചേശ്വരം ഹാർബർ കേന്ദ്രീകരിച്ച് പട്രോളിങ് ബോട്ട്, കീഴൂർ കേന്ദ്രീകരിച്ച് ഫൈബർ തോണി എന്നിവയുണ്ടാകും.തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം 15 മുതൽ പ്രവർത്തിക്കുന്നുണ്ട്. 0467 220 2537.