ബിസിനസുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങി; സബ് കലക്ടർ വിജിലൻസ് പിടിയിൽ
ഭുവനേശ്വർ∙ ബിസിനസുകാരനിൽനിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഐഎഎസ് ഓഫിസറെ വിജിലൻസ് പിടികൂടി. 2021 ബാച്ച് ഐഎഎസ് ഓഫിസറായ ധിമാൻ ചക്മയെയാണ് പിടികൂടിയത്.
വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷംരൂപ കണ്ടെടുത്തു. കലഹന്ദി ജില്ലയിലെ ധരംഗഡിലെ സബ് കലക്ടറാണ്.
20 ലക്ഷം രൂപയാണ് ഐഎഎസ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടത്. ബിസിനസുകാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം വാങ്ങുകയായിരുന്നു.
വാങ്ങിയ പണം മേശയ്ക്കുള്ളിൽ വയ്ക്കുമ്പോഴാണ് വിജിലൻസ് പിടികൂടിയത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

