
കോട്ടയം മണർകാട്ട് ബാറിലെ പാർക്കിങ്ങിൽ നിർത്തിയിട്ട കാറിൽ യുവാവ് മരിച്ചനിലയിൽ; ഹൃദയാഘാതമെന്ന് നിഗമനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മണർകാട് രാജ് റീജന്റ് ബാറിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. മാന്തറപ്പറമ്പിൽ എം.ബി. മഹേഷ് (46) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.
ബാറിൽ നിന്നിറങ്ങിയ മഹേഷ് കാറിനുള്ളിലേക്ക് കയറിയിരുന്നു. പിന്നീട് വാഹനം നീങ്ങാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.