ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പേയ്മെന്റ് രീതികൾ കൂടുതൽ വിപുലീകരിച്ച് പ്രമുഖ സാങ്കേതിക കമ്പനിയായ ഗൂഗിൾ. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ പുതിയൊരു പേയ്മെന്റ് ഓപ്ഷനായി Venmo ഉൾപ്പെടുത്തി.
ഉപയോക്താക്കൾക്ക് തങ്ങളുടെ വെൻമോ അക്കൗണ്ട് ഗൂഗിൾ പ്ലേ സ്റ്റോറുമായി ബന്ധിപ്പിച്ച് ആപ്പുകളും മറ്റ് സേവനങ്ങളും വാങ്ങുന്നതിനായി ഉപയോഗിക്കാവുന്നതാണ്. വെൻമോ അക്കൗണ്ടിലെ ബാലൻസ് തുകയോ അതല്ലെങ്കിൽ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മറ്റ് പേയ്മെന്റ് മാർഗ്ഗങ്ങളോ ഇതിനായി ഉപയോഗിക്കാൻ സാധിക്കും.
സെറ്റിങ്സിലെ പേയ്മെന്റ് മെത്തേഡ്സ് വിഭാഗത്തിൽ പ്രവേശിച്ചുകൊണ്ട് ഉപയോക്താക്കൾക്ക് ഈ സേവനം എളുപ്പത്തിൽ സജ്ജീകരിക്കാവുന്നതാണ്. നിലവിൽ യുഎസിലെ ഉപയോക്താക്കൾക്കാണ് ഈ സേവനം ലഭ്യമായിട്ടുള്ളത്.
നിലവിലുള്ള കാഷ് ആപ്പ്, പേപാൽ എന്നിവയ്ക്കൊപ്പമാണ് വെൻമോയും പുതിയതായി ഇടംപിടിക്കുന്നത്. യുഎസിലെ പ്ലേ സ്റ്റോറിൽ വിസ, മാസ്റ്റർകാർഡ്, ഡിസ്കവർ, ജെസിബി, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ പ്രധാന ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കുന്നുണ്ട്.
വർഷങ്ങളായി പ്ലേ സ്റ്റോർ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ നടപടികൾ കമ്പനി സ്വീകരിച്ചുവരുന്നുണ്ട്. ദശലക്ഷക്കണക്കിന് ആപ്പുകൾ ലഭ്യമാണെങ്കിലും, നിലവാരം കുറഞ്ഞ ആപ്പുകളെ ഒഴിവാക്കിക്കൊണ്ട് മികച്ച സേവനം നൽകാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് ആപ്പുകളാണ് ഓരോ വർഷവും പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യുന്നത്. ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി ജെമിനിയുടെ സഹായത്തോടെയുള്ള സംഭാഷണ രൂപത്തിലുള്ള സെർച്ച് ഫീച്ചറുകളും പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സോഫ്റ്റ്വെയറിന് പുറമെ ഹാർഡ്വെയർ രംഗത്തും പുതിയ മാറ്റങ്ങളുമായി മുന്നോട്ട് പോകുകയാണ് കമ്പനി. പുതിയ Pixel 11 ഫോണുകൾ ഈ ആഴ്ച അതായത് August 12-ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
പുതിയ ഫോണുകളുടെ ഫീച്ചറുകളെക്കുറിച്ചുള്ള ചർച്ചകൾ ഇതിനകം തന്നെ സാങ്കേതിക ലോകത്ത് സജീവമായിട്ടുണ്ട്. പ്രോ സീരീസ് ഫോണുകളിൽ നോട്ടിഫിക്കേഷൻ ലൈറ്റ് വീണ്ടും തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

