
മലപ്പുറം ജില്ലയിൽ ഇന്ന് (01-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒഴിവുകൾ
∙ വളാഞ്ചേരി പുറമണ്ണൂർ മജ്ലിസ് ഓട്ടോണമസ് കോളജിലെ ഡിഗ്രി, പിജി പ്രോഗ്രാമുകളിലെ മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 9 വരെ നീട്ടി. 10ന് ട്രയൽ അലോട്മെന്റും 11ന് ഫസ്റ്റ് അലോട്മെന്റും പ്രസിദ്ധീകരിക്കും. 16 മുതൽ, അലോട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ ആരംഭിക്കും. കോളജിലെ യുജി ഓണേഴ്സ്, പിജി പ്രോഗ്രാമുകളിലേക്ക് മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലുള്ള പ്രവേശനം ലഭിക്കണമെങ്കിൽ കോളജ് അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കണം.∙ പൊന്നാനി ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഇംഗ്ലിഷ് (സീനിയർ), ഇംഗ്ലിഷ് ((ജൂനിയർ), ഹിന്ദി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), കണക്ക് (ജൂനിയർ) അധ്യാപക തസ്തികകളിലേക്കു താൽക്കാലിക നിയമനത്തിനായി നാളെ രാവിലെ 10ന് സ്കൂളിൽ ഇന്റർവ്യൂ. 9142141432.∙ കൽപകഞ്ചേരി പാറപ്പുറം ജിഎംഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 2.30ന്.അധ്യാപക ഒഴിവ്∙ വെറ്റിലപ്പാറ ഗവ. ഹൈസ്കൂളിൽ നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് (ഹൈസ്കൂൾ വിഭാഗം), ഹിന്ദി, എൽപി അറബിക്, യുപി അറബിക്, യുപിഎസ്ടി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂൺ 3 ന് 10 ന്. ഫോൺ 0483 2759410.അധ്യാപക ഒഴിവ്∙ കാപ്പ് ഗവ ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അഭിമുഖം 3ന് രാവിലെ 11ന്∙ വളരാട് ജിഎൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ഒഴിവ്.അഭിമുഖം4ന് രാവിലെ 10.30ന്