
വൺ ഓഷ്യൻ സയൻസ് കോൺഗ്രസിലേക്ക് കേരളത്തിൽ നിന്ന് രണ്ടു ശാസ്ത്രജ്ഞർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ ഫ്രാൻസിലെ നീസ് നഗരത്തിൽ ജൂൺ 3 മുതൽ 6 വരെ നടക്കുന്ന വൺ ഓഷ്യൻ സയൻസ് കോൺഗ്രസ് ആഗോള സമുദ്രശാസ്ത്ര സമ്മേളനത്തിൽ കേരളത്തിൽ നിന്ന് രണ്ടു ശാസ്ത്രജ്ഞർ പങ്കെടുക്കും. സമുദ്രശാസ്ത്രജ്ഞരായ ഡോ. ജി.ഡി.മാർട്ടിൻ, ഡോ. വി.സുധീഷ് എന്നിവരാണ് പങ്കെടുക്കുന്നത്.
യുനെസ്കോയുടെ രാജ്യാന്തര സമുദ്ര ദശാബ്ദ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്വകാര്യ മേഖലയിലെ പങ്കാളികൾ എന്നിവർ പങ്കെടുക്കുന്ന സമ്മേളനം, സമുദ്രങ്ങളുടെ ഭാവിയെ സംബന്ധിച്ച ശാസ്ത്രീയ കണ്ടെത്തലുകൾക്കും നയനിർണയങ്ങൾക്കുമുള്ള നിർണായക വേദിയാണ്. ജൂൺ 9 മുതൽ 13 വരെ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മൂന്നാമത് സമുദ്ര സമ്മേളനത്തിന് ശാസ്ത്രീയ അടിസ്ഥാനം കൂടിയായാണ് ഈ സമ്മേളനത്തെ പരിഗണിക്കുന്നത്.
മാർട്ടിനും സുധീഷും രാജ്യത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങളിൽ വർഷങ്ങളായി സമുദ്രശാസ്ത്ര മേഖലയിൽ ഗവേഷണം നടത്തുന്നവരാണ്. യൂറോപ്പിൽ ഗവേഷണ പരിചയമുള്ള ഇവർ 30ലധികം ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചുണ്ട്. മാർട്ടിൻ മുഖ്യമന്ത്രിയുടെ നവകേരള ഫെല്ലോഷിപ്പിൽ കുസാറ്റിൽ ഗവേഷണം തുടരുന്നു. കുസാറ്റിൽ ഗവേഷണം നടത്തിയിരുന്ന സുധീഷ് ഇപ്പോൾ കേരള കേന്ദ്ര സർവകലാശാലയിൽ തുടരുന്നു.