
ഇടുക്കി ജില്ലയിൽ ഇന്ന് (28-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
വാഹനങ്ങളുടെ സുരക്ഷാ പരിശോധന
നെടുങ്കണ്ടം ∙ 2025 -2026 അധ്യയന വർഷാരംഭത്തിന്റെ മുന്നോടിയായി സ്കൂൾ/കോളജ് വാഹനങ്ങളുടെ സുരക്ഷാപരിശോധന ഇന്നും 31നും നടക്കും. ഇന്ന്എൻആർ സിറ്റി എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിലും 31ന് അണക്കര മോണ്ട് ഫോർട്ട് സ്കൂൾ എന്നിവിടങ്ങളിലുമാണ് പരിശോധന. ഉടുമ്പൻചോല സബ് റീജനൽ ട്രാൻസ് പോർട്ട് ഓഫിസിന്റെ പ്രവർത്തന പരിധിയിലുള്ള എല്ലാ സ്കൂൾ/കോളജ് അധികാരികളും വാഹനങ്ങൾ രേഖകൾ സഹിതം പരിശോധനയ്ക്ക് ഹാജരാക്കുകയും സുരക്ഷിതമാണെന്നുള്ള സർട്ടിഫിക്കറ്റ് കൈപ്പറ്റുകയും ചെയ്യണമെന്ന് ഉടുമ്പൻചോല ജോ. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു. കൂടാതെ ഈ ദിവസങ്ങളിൽ ഉച്ചയ്ക്ക് 3ന് സ്കൂൾ വാഹന ഡ്രൈവർമാർക്കും ആയമാർക്കുമുള്ള പരിശീലന ക്ലാസും ഉണ്ടായിരിക്കും.
ജോലി ഒഴിവ്
അണക്കര ∙ ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി (തമിഴ് മീഡിയം), യുപിഎസ്ടി (മലയാളം മീഡിയം), യുപിഎസ്ടി ജൂനിയർ ലാംഗ്വേജ് – ഹിന്ദി, എച്ച്എസ്ടി (സോഷ്യൽ സയൻസ് – തമിഴ് മീഡിയം), എച്ച്എസ്ടി (ഇംഗ്ലിഷ്) അധ്യാപക തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ നടക്കും. എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിലേക്ക് രാവിലെ 10.30നും എച്ച്എസ്ടി തസ്തികകളിലേക്ക് ഉച്ചകഴിഞ്ഞ് 2.30നുമാണ് കൂടിക്കാഴ്ച നടത്തുക.
നെടുങ്കണ്ടം ∙ തേഡ്ക്യാംപ് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) ജൂനിയർ ലാംഗ്വേജ് (അറബിക്) തസ്തികകളിൽ അവസരം. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. കൂടിക്കാഴ്ചയ്ക്ക് നാളെ 10ന് ഹാജരാകണം.
ഏലപ്പാറ ∙ ചെമ്മണ്ണ് ഗവ. ഹൈസ്കൂളിൽ എൽപി (തമിഴ്), യുപി (മലയാളം), എച്ച്എസ് (ഇംഗ്ലിഷ്) വിഷയങ്ങളിൽ അധ്യാപക അവസരം. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. 30ന് 10ന് അഭിമുഖം നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
അടിമാലി ∙ അടിമാലി ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി, കായിക, ചിത്രകലാ തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
മൂന്നാർ ∙ തോക്കുപാറ ഗവ. യുപി സ്കൂളിൽ യുപി വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം 30ന് 11ന് നടക്കും.
മൂന്നാർ ∙ പഴത്തോട്ടം ഗവ. എൽപി സ്കൂളിൽ തമിഴ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 11ന് നടക്കും.
മൂന്നാർ ∙ കല്ലാർ ഗവ. യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 31ന് 11ന് നടക്കും.
വട്ടവട ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി തമിഴ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ് തമിഴ്, സോഷ്യൽ സയൻസ് തമിഴ്, ഹിന്ദി, യുപിഎസ്ടി തമിഴ് തസ്തികയിലേക്കു ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 31ന് 10ന് സ്കൂളിൽ നടക്കും.
കോഴ്സ്
തൊടുപുഴ∙ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ ട്രെയ്നിങ് ഏജൻസിയായ അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്ററിന്റെ (എടിഡിസി) തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ സെന്ററുകളിൽ ജൂലൈയിൽ ആരംഭിക്കുന്ന 3 വർഷ ഫാഷൻ ഡിസൈനിങ് ബി വോക് ഡിഗ്രി, ഒരു വർഷ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്ലസ് ടു വിജയിച്ചവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 9947610149, 9746271004.
കട്ടപ്പന കമ്പോളം
ഏലം: 2000-2175
കുരുമുളക്: 645
കാപ്പിക്കുരു(റോബസ്റ്റ): 237
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 210
ചുക്ക്: 225
ഗ്രാമ്പൂ: 750
ജാതിക്ക: 300
ജാതിപത്രി: 1300-1950
∙ മുരിക്കാശേരി കമ്പോളം
കൊക്കോ : 100
കൊക്കോ (ഉണക്ക) – 370
∙ അടിമാലി കമ്പോളം
കൊക്കോ : 100
കൊക്കോ ഉണക്ക : 330
ഏലം ലേലം
∙ലേലം ഏജൻസി : സുഗന്ധഗിരി സ്പൈസസ് പ്രമോട്ടേഴ്സ് ആൻഡ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്
പതിവ്: 51,121.8 കിലോഗ്രാം
കൂടിയ വില: 3,019.00 രൂപ
ശരാശരി വില: 2,226.57 രൂപ
∙ ലേലം ഏജൻസി : കാർഡമം ഗ്രോവേഴ്സ് ഫോർ എവർ പ്രൈവറ്റ് ലിമിറ്റഡ്
പതിവ്: 10,408.9 കിലോഗ്രാം
കൂടിയ വില: 2,756.00
ശരാശരി വില: 2,137.39