
സ്വന്തം ലേഖകൻ
കണ്ണൂര്‍: സെന്റ് തെരേസാസ് സ്കൂളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയില്‍. ബര്‍ണശ്ശേരി സ്വദേശി സാമിനെ(25)യാണ് അറസ്റ്റ് ചെയ്തത്.
രണ്ടു കുട്ടികള്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് പല തവണകളായി 1,35,000 രൂപയാണ് തട്ടിയെടുത്തത്. മേയ് മുതല്‍ ജൂണ്‍ അഞ്ചുവരെ പല തവണകളായി പണം തട്ടുകയായിരുന്നു.
കണ്ണൂര്‍ സിറ്റി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വ്യാജ രസീത് നൽകി സ്കൂള്‍ പി.ടി.എ ഭാരവാഹിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് ഇയാൾ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ ദിവസം പി.ടി.എ ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത കണ്ണൂര്‍ സിറ്റി പൊലീസ് വീട്ടിലെത്തിയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]