
ഓൺലൈനിലെ ഓരോ തെരച്ചിലിനും പിന്നിൽ ഒരു ആവശ്യമുണ്ടാകും. അത് പെട്ടെന്നൊരു പ്ലംബറെ, ഇലക്ട്രീഷനെ, ഹോം നഴ്സിനെയൊക്കെ തേടിയാകാം. വീട് ക്ലീൻ ചെയ്യുന്നവരെ അന്വേഷിച്ചാകാം ആർക്കിട്ക്റ്റിനെയാകാം ഡോക്ടറെയെകാം. ഇങ്ങനെ ആവശ്യമെന്തായാലും കേരളത്തിന്റെ സ്വന്തം സെർച്ച് എൻജിനായ ക്വിക് കേരള ഡോട്ട് കോം ആ ആവശ്യങ്ങൾക്കെല്ലാം പരിഹാരമൊരുക്കുകയാണ്.
കേരളത്തിലെല്ലായിടത്തുമുള്ള ബിസിനസ്, സേവന സംരംഭങ്ങൾക്കും വലുപ്പച്ചെറുപ്പമില്ലാതെ ക്വിക് കേരള ഡോട്ട് കോമിൽ ലിസ്റ്റിങ് നടത്താനാകും. സൗജന്യ ലിസ്റ്റിങ് ലോഗോ പാക്കേജിൽ സംരംഭത്തിന്റെ പേര്, അഡ്രസ്, ഫോൺ നമ്പർ, മെയ്ൽ ഐഡി, സ്ഥാപനത്തെക്കുറിച്ചുള്ള വിശദമായ ഡിസ്ക്രിപഷൻ എന്നിവയെല്ലാം ലഭ്യമാണ്. ഇതിനു പുറമേ പ്രയോരിറ്റി, പ്രീമിയം, പ്രീമിയം പ്ലസ്, സൂപ്പർ പ്രീമിയം എന്നീ വിഭാഗങ്ങളിലും ഓരോ സംരംഭത്തിനും ആവശ്യമായ വിപുല സേവനങ്ങൾ ഒരുക്കുന്നു.
വിദേശ വിദ്യാഭ്യാസ കൺസൾട്ടിങ്, ഫോട്ടോ, വീഡിയോ, വെഡ്ഡിങ്, ജ്വല്ലറി, ആർക്കിടെക്ട്സ്, സർവീസ് അപ്പാർട്ട്മെന്റ്സ്, ഇലക്ട്രിക്കൽ, പ്ലംബിങ്, റിയൽ എസ്റ്റേറ്റ്, ജോബ് കൺസൾട്ടന്റ്സ്, ഹോംനഴ്സിങ് മുതൽ തൊട്ടടുത്തുള്ള ചായക്കടക്കാർ വരെ ക്വിക് കേരള ഡോട്ട് കോമിന്റെ ലിസ്റ്റിങില് സജീവമായുണ്ട്. ഉൽപ്പന്നത്തിന്റെ ചിത്രങ്ങൾ, അവയെക്കുറിച്ചുള്ള ഡിസ്ക്രിപ്ഷൻ, ഓഫറുകൾ, ഗാരന്റി–വാറന്റി പോലുള്ള അറിയിപ്പുകൾ എന്നിവയെല്ലാം കൂടുതൽ പേരിലേക്കെത്തിക്കാൻ ക്വിക് കേരള ഒരുക്കി നൽകും.
ഇടപാടുകാരുടെ ഇത്തരം സേവനങ്ങളെക്കുറിച്ചെല്ലാം ക്വിക്ക് കേരളയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിലും ഒരുക്കുന്നു. ദിവസവും 75,000 പേരിലേറെയാണ് ക്വിക് കേരളയുടെ സോഷ്യൽ മീഡിയ പേജിലെ വിസിറ്റ് എന്നത് ഇടപാടുകാർക്ക് മികച്ച പ്രതികരണം ലഭ്യമാകുന്നു എന്നത് വ്യക്തമാക്കുന്നു. ഇടപാടുകാർക്ക് ക്വിക് കേരളയിലൂടെത്തന്നെ ഓരോ അംഗത്തിന്റെയും വിപുലമായ ഉൽപ്പന്നനിര കാണാനും ആവശ്യം വേണ്ടവ ബുക്ക് ചെയ്യാനോ ഒക്കെയുള്ള അവസരമുണ്ട്.
ക്വിക് കേരള ടീം ഓരോ അംഗത്തിനും വേണ്ടരീതിയിലുള്ള പോസ്റ്റർ–വീഡിയോ തുടങ്ങിയ ഡിജിറ്റിൽ മാർക്കറ്റിങ്ങിനാവശ്യമായ സർവ സജ്ജീകരണങ്ങളും തയാറാക്കി നൽകുകയും ക്വിക് കേരളയുടെ ബ്രാൻഡിങ്ങോടെയുള്ള പ്രമോഷൻ നടത്തുകയും ചെയ്യുന്നത് ഈക്കാര്യങ്ങളിൽ അറിവില്ലാത്തവർക്ക് പോലും സ്വന്തം സ്ഥാപനത്തെ അല്ലെങ്കിൽ സേവനത്തെ അടുത്ത തലത്തിലേക്ക് വളർത്താൻ മുഖ്യപങ്ക് വഹിക്കുന്ന ചുവടുവയ്പ്പാണ്.
ക്വിക് കേരളയിലൂടെ ആശുപത്രിയിൽ മുൻകൂട്ടി അപ്പോയ്ന്റമെന്റ് എടുക്കാനാകും. മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പില്ലാതെ നേരെ ചെന്ന് ഡോക്ടറുടെ സേവനം തേടാനാകുന്നത് രോഗം മൂലം വലയുന്നവർക്ക് ഏറെ ആശ്വാസകരമായ കാര്യമാണ്. ആശുപത്രികളുമായി ബന്ധപ്പെട്ട് ക്യാമ്പുകളും ക്വിക് കേരള ഒരുക്കുന്നു.
ക്വിക് കേരളയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട വെബിനാറുകളും പ്രദർശനങ്ങളും മേളകളുമൊക്കെ സംഘടിപ്പിക്കാറുണ്ട്. കൊച്ചിയിലിപ്പോൾ അരങ്ങേറുന്നത് മെഷിനറി ആൻഡ് ട്രേഡ് എക്സ്പോയുടെ അഞ്ചാമത്തെ എഡിഷനാണ്. ഇതിനുപുറമെ, ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ ഫിറ്റ്മാനിയ, മേക്കപ്പ് വർക്ക്ഷോപ്പ് , നെയ്ൽ ആർട്, ബ്യൂട്ടികെയർ, ഫുഡ് പ്രോസസിങ്, പാക്കിങ് മെഷീൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിശീലനങ്ങളും പ്രോഗ്രാമുകളും അതത് മേഖലകളിൽ വളരെ ശ്രദ്ധനേടിയവയാണ്.