
ബൈക്ക് കനാലിലേക്ക് മറിഞ്ഞ് അപകടം; പത്ര വിതരണക്കാരനായ യുവാവ് മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെങ്ങന്നൂർ∙ നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് അപകടം. കൊല്ലകടവിൽ ഇന്ന് പുലർച്ചെ 5 നാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് കൊല്ലകടവ് ആഞ്ഞിലിച്ചുവട് പി ഐ പി കനാലിലേക്ക് മറിഞ്ഞാണ് അപകടം. പത്ര വിതരണക്കാരനായ കൊല്ലകടവ് വല്യ കിഴക്കേതിൽ രാഹുലാണ്(20) മരിച്ചത്. മദ്രസയിലേക്കു പോയ കുട്ടികളാണ് ബൈക്ക് കനാലിൽ കിടക്കുന്ന വിവരം സമീപത്തുള്ളവരെ അറിയിച്ചത്. അപ്പോഴേക്കും രാഹുൽ മരിച്ചിരുന്നു