
വയനാട് ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആധ്യാത്മിക പഠന ശിബിരം: ബത്തേരി∙ ബത്തേരി മഹാഗണപതി ക്ഷേത്ര സമിതിയുടെയും വയനാട് ചിന്മയ മിഷന്റെയും നേതൃത്വത്തിൽ നാളെ മുതൽ15 വരെ ആധ്യാത്മിക പഠന ശിബിരം നടത്തും .8 മുതൽ 14 വയസ്സുവരെയുള്ളവർക്ക് കുട്ടികളുടെ വിഭാഗത്തിലും ബാക്കിയുള്ളവർക്ക് യുവാക്കളുടെ വിഭാഗത്തിലും ക്ലാസുകളിൽ പങ്കെടുക്കാം.സ്വാമി അഭയാനന്ദജി നേതൃത്വം നൽകും. മുൻകൂട്ടി റജിസ്റ്റർ ചെയ്യണം– 9495746977.
കവിതകൾ ക്ഷണിക്കുന്നു
കമ്പളക്കാട് ∙ നവോദയ ഗ്രന്ഥശാലയുടെ കവിത പുരസ്കാരത്തിന് ജില്ലയിൽ നിന്നുള്ള കവികളുടെ കവിതകൾ ക്ഷണിക്കുന്നു. പൊതുവിഭാഗത്തിൽ ഇടത്തിൽ സൈഫുല്ല സ്മാരക കവിതാ പുരസ്കാരവും ഹൈസ്കൂൾ, ഹയർസെക്കൻഡറി കോളജ് വിദ്യാർഥികൾക്ക് കെ.എ.വാസുദേവൻ സ്മാരക കവിതാ പുരസ്കാരവും നൽകും. കവിതകൾ 20 ന് അകം 9447518639 എന്ന വാട്സാപ് നമ്പറിൽ എഴുതി അയയ്ക്കണം. പേര്, സ്ഥലം, ഫോൺനമ്പർ, പഠിക്കുന്ന ക്ലാസ് എന്നിവയും അയയ്ക്കണം. മേയ് അവസാന വാരം കമ്പളക്കാട് നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.