
കോട്ടയം ജില്ലയിൽ ഇന്ന് (12-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു: മുരിക്കുംവയൽ ∙ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള ഗവ.സ്കൂളിൽ ആരംഭിച്ച സ്കിൽ ഡവലപ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9446219204
അപേക്ഷ ക്ഷണിച്ചു
പുതുവേലി ∙ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 21ന് ആരംഭിക്കുന്ന നൈപുണ്യ വികസന കോഴ്സുകളായ വെബ് ഡവലപ്പർ,ജിഎസ്ടി അസിസ്റ്റന്റ് കോഴ്സുകളിൽ പ്രവേശത്തിനുള്ള അപേക്ഷ ക്ഷണിച്ചു.പത്താം ക്ലാസ് ജയിച്ച 15നും 23നും ഇടയിൽ പ്രായമുള്ളവർക്കു അപേക്ഷിക്കാം. കോഴ്സ് പഠനം സൗജന്യം.അപേക്ഷ ഫോം സ്കൂൾ ഓഫിസിൽ ലഭ്യമാണ്.9495054843.
മുട്ടക്കോഴി ബുക്കിങ്
മുട്ടുചിറ ∙ അഗ്രിമ സിയോൻ ഭവനിൽ 15 ന് വിതരണം ചെയ്യുന്ന ഒറിജിനൽ ബി.വി. 380 മുട്ടക്കോഴികളുടെ ബുക്കിങ് ആരംഭിച്ചു. ഫോൺ – 8547226102
കാലാവസ്ഥ
∙സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. ശക്തമായ കാറ്റും ഉണ്ടായേക്കാം.
വൈദ്യുതി മുടങ്ങും
ഇളങ്ങുളം ∙ രണ്ടാം മൈൽ, ഇരുമ്പുകുത്തി മേഖലയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കുന്നേപ്പാലം, ഇളങ്കാവ്, കോത്തല, കോത്തല സ്കൂൾ, വത്തിക്കാൻ, ആർഐടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ അരീപ്പറമ്പ് സ്കൂൾ, പൊടിമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ അമയന്നൂർ, സ്പിന്നിങ് മിൽ, പെയ്ന്റ് കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ മംഗലം, വല്യഉഴം, ഓൾഡ് കെകെ റോഡ്, മാലം പാലം, ഓഫിസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.