
കഞ്ചാവുമായി യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പേരാമ്പ്ര ∙ 25 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. നാദാപുരം മാക്കൂൽവീട്ടിൽ റാഹിലിനെയാണ് (20) ബാലുശ്ശേരി റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ.സബീർ അലിയും സംഘവും പിടികൂടിയത്. വെള്ളിയാഴ്ച രാത്രി നൊച്ചാട് വാല്യക്കോട് തൃക്കായ്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്ര സ്റ്റോപ്പിന് മുൻവശം പേരാമ്പ്ര-പയ്യോളി റോഡിനരികിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രിവന്റീവ് ഓഫിസർ ഇ.എം.ഷാജി, സിവിൽ എക്സൈസ് ഓഫിസർ ലിനീഷ്, വനിത സിഇഒ ഷൈനി, ഡ്രൈവർ സിഇഒ പ്രശാന്ത് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.