സമ്മര്‍ ഇന്നവേഷന്‍ ക്യാംപ് മേയ് 12 മുതല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ രാജഗിരി സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് യുണീക് വേള്‍ഡ് റോബോട്ടിക്സും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്മര്‍ ഇന്നവേഷന്‍ ക്യാംപ് മേയ് 12 ന് രാജഗിരി ക്യാംപസിൽ ആരംഭിക്കും. 10 ദിവസത്തെ ക്യാംപ് 23ന് സമാപിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഓഗ്മെന്റഡ് റിയാലിറ്റി, ജെനറേറ്റീവ് എഐ, ത്രീഡി പ്രിന്റിംങ്, പ്രോട്ടോ ടൈപ്പിംഗ് തുടങ്ങിയവയില്‍ കുട്ടികളില്‍ ക്രിയാത്മകതയും സര്‍ഗാത്മകതയും അറിവും കഴിവും വര്‍ധിപ്പിക്കു ലക്ഷ്യമിട്ടുള്ള ക്യാമ്പില്‍ 6 മതുല്‍ 18 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാംപിന്റെ പ്രവര്‍ത്തനം. വിദഗ്ധര്‍ നയിക്കുന്ന ഇന്ററാക്ടീവ് ക്ലാസുകള്‍, ഹാന്‍ഡസ് ഓണ്‍ ട്രയിനിങ്, ടേക്ക് എവേ റോബോട്ടിക്സ് കിറ്റ്, സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ക്യാംപിന്റെ സവിഷേതകളാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7907058835