
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത പതിനെട്ടുകാരൻ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലുവ∙ സമൂഹമാധ്യമങ്ങളിൽ നിന്നു സ്ത്രീകളുടെ ചിത്രമെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ എടത്തല പുഷ്പനഗർ മുള്ളൻകുഴി മാങ്ങാപ്പറമ്പിൽ അൻസിഫ് ഷൈൻ (18) പൊലീസിന്റെ പിടിയിലായി. പലരും പരാതി നൽകിയിട്ടും രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് അറസ്റ്റ് വൈകിയതു വിവാദമായിരുന്നു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു.