
പിണറായി അങ്കിളേ…, നിഷാനിനുമുണ്ട് ഒരു ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടിയിൽ എംഡിഎൽപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി നിഷാൻ ഷെറഫിന്റെ ചോദ്യവും നിർദേശവും എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു.
‘ഗുഡ് മോണിങ് പിണറായി അങ്കിൾ’ എന്ന സംബോധനയോടെയാണ് നിഷാൻ ചോദ്യങ്ങൾ ചോദിച്ചത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയം സിലബസിന്റെ ഭാഗമാക്കുമോ? വിദേശത്തേക്ക് പോകുന്ന വിദ്യാർഥികൾ അവിടെ പാർട് ടൈം ജോലികളിൽ ഏർപ്പെടുന്നതു പോലെ ഇവിടെ കോളജ് വിദ്യാർഥികൾക്കും അവസരം ലഭിക്കുമോ ? ഇതായിരുന്നു ചോദ്യങ്ങൾ.
മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ: ‘5,6,7 ക്ലാസുകളിൽ പ്രാഥമിക തലത്തിലുള്ള പാഠങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അധ്യാപകർക്ക് കൈമാറാൻ നടപടികൾ സ്വീകരിക്കും. വിദേശത്തേയും നാട്ടിലെയും പഠന രീതികളിലെ വ്യത്യാസം പാർട്-ടൈം ജോലികളിൽ ഏർപ്പെടുന്നതിന് വെല്ലുവിളിയാണ്.’ മുഖാമുഖത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ സംവദിച്ചു. സ്കൂൾ, കോളജ് വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ, വ്യവസായികൾ, വ്യാപാരികൾ, ടൂറിസം-സ്പോർട്സ് മേഖലയിൽനിന്നുള്ളവരടക്കം നിർദേശങ്ങൾ മുന്നോട്ട് വച്ചു.
ചോദ്യങ്ങൾ ചോദിച്ചവർ: കെ.ടി.ചാക്കോ, ഏബ്രഹാം വർഗീസ്, ഫാ.ഡോ.ജയിംസ് മുല്ലശേരി, ഫാ.സുനിൽ പെരുമാനൂർ, രഞ്ജിനി രാജ്, ഡോ.വർഗീസ് പി.പുന്നൂസ്, അലക്സ് വെള്ളാപ്പള്ളി, ഇ.എസ്.ബിജു, സന്ദീപ്, ലിനു കെ.ജോൺ, ഡി.സേതു ലക്ഷ്മി, ജോസി ഏബ്രഹാം, പി.ഐ.ഷാജി, സുനിൽ ഷാ, സജേഷ് ശശി, ബി.ജയസൂര്യ, ഡോ.പുന്നൻ കുര്യൻ, ഡോ.ബൈജു വർഗീസ് ഗുരുക്കൾ, പ്രദീപ് മാളവിക.