
കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവൂർ ∙ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര നടുവിലക്കണ്ടിതാഴം ആദർശിൽ അനിത (61) ആണ് മരിച്ചത്. എൽഐസി ബ്രാഞ്ച് ഒന്നിലെ ഏജന്റാണ്. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷനു മുൻപിൽ വച്ചാണ് അപകടം. എൽഐസി ഓഫിസിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടം. ഭർത്താവ്: ദേവദാസൻ (റിട്ട. കെഡിസി ബാങ്ക്). മക്കൾ: അബിൽദേവ്, അഖില. മരുമകൻ: നവീൻ നന്ദകുമാർ (എറണാകുളം). സഹോദരങ്ങൾ: രജനി (റിട്ട. കെഡിസി ബാങ്ക് മാനേജർ), സുഗതൻ (എൽഐസി ഏജന്റ്), അജിത.