
എറണാകുളം ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
പുറയാർ റെയിൽവേ ഗേറ്റ് അടച്ചിടും
അങ്കമാലി ∙ പുറയാർ റെയിൽവേ ഗേറ്റ് നാളെ രാവിലെ 9 മുതൽ മറ്റന്നാൾ വൈകിട്ട് 5 വരെ അടച്ചിടും. വാഹനങ്ങൾ നെടുവന്നൂർ റെയിൽവേ ഗേറ്റ് വഴി പോകണം.
ഡോക്ടർ ഫാർമസിസ്റ്റ് ഒഴിവ്
കൂത്താട്ടുകുളം∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ, ഫാർമസിസ്റ്റ് ഒഴിവ്. കൂടിക്കാഴ്ച മേയ് 3നു 11ന്. 94958 11146.
ഗതാഗതം തടസ്സപ്പെടും
കൂത്താട്ടുകുളം∙ വാളിയപ്പാടം– വെട്ടിമൂട് റോഡിൽ വാളിയപ്പാടം കവല മുതൽ വെട്ടിമൂട് വരെ ടാറിങ് നടത്തുന്നതിനാൽ നാളെ മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും
പെരുമ്പാവൂർ ∙ 2 മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ പെരുമ്പാവൂർ മൃഗാശുപത്രിയിൽ നിന്ന് 30ന് രാവിലെ 9 മുതൽ 11 വരെ വിതരണം ചെയ്യും.