സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായി ഇടിവ്. ഇന്നലെയും ഇന്നും 35 രൂപ ഗ്രാമിന് കുറഞ്ഞിട്ടുണ്ട്.
അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു.
വിപണി വില 5470 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു.
വിപണി വില 4533 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ ഇടിഞ്ഞു.
ഇതോടെ സ്വർണവില രണ്ട് മാസത്തിന് ശേഷം ആദ്യമായി 44,000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,760 രൂപയാണ്.
അതേസമയം, വെള്ളിയുടെ വിലയിലും ഇടിവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ കുറഞ്ഞ 80 രൂപയായി.
ഇന്നലെയും വെള്ളിയുടെ വില ഇടിഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല103 രൂപയാണ്.
കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ് ഗ്രാമിന്- 5470 പവന്- 43760 The post സംസ്ഥാനത്ത് ഇന്ന് (15/06/2023) സ്വർണവിലയിൽ ഇടിവ്; 280 രൂപ കുറഞ്ഞ് പവന് 43760 രൂപയിലെത്തി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

