
കളമശേരി കഞ്ചാവ്: നടുക്കുന്ന വിവരങ്ങളുമായി പൊലീസ്, കൊച്ചിയിൽ വ്യാപക പരിശോധന
കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കളമശേരി ഹോസ്റ്റലിൽ ലഹരി ഇടപാട് സംബന്ധിച്ച് നടക്കുന്നത് കൂട്ടു കച്ചവടമാണെന്നാണ് പൊലീസ് പറയുന്നത്. ഹോസ്റ്റലിൽ ലഹരി ഉപയോഗിക്കുന്നവർ ഒരു ഗ്യാങ് ആണെന്നും വിദ്യാർത്ഥി സംഘടനകൾക്ക് ഹോസ്റ്റലിനകത്ത് ഒരുതരത്തിലുള്ള സ്വാധീനവുമില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഹോസ്റ്റൽ മുറിയിൽ വ്യാപകമായി ബീഡികെട്ടുകളും കണ്ടെത്തി. ബീഡിയിൽ നിറച്ചാണ് കഞ്ചാവ് വലിക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]