ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം.
സൃഷ്ടികള്‍ [email protected] എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം.
എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും ആശ്വാസത്തിന്റെ പ്രവാചകന് എന്നായിരുന്നുഞാനാദ്യമായി അവനെ കണ്ടത്? എത്ര ശ്രമിച്ചിട്ടുംഎനിയ്ക്കത് ഓര്‍ക്കാനേ ആവുന്നില്ല അവന്റെ ചാരക്കണ്ണുകളില്ഒളിപ്പിച്ച പ്രണയത്തെമുഴുവനായി വിഴുങ്ങിയ വിഷാദം. എന്നിട്ടുംആ പ്രണയം എങ്ങിനെ ഞാനറിഞ്ഞുവെന്നുംസത്യായിട്ടും എനിക്കറിയില്ല.
ഒരു ശരാശരി കാമുകനെഎനിക്കാവശ്യമുണ്ടായിരുന്നില്ലഎങ്കില് എത്രപേരെ ഞാന്‍ പ്രണയിക്കണമായിരുന്നുതെളിയുന്നു, മനസ്സില്‍ മുഖങ്ങളനവധി. എന്റെ സങ്കല്പത്തിലെ കാമുകനു വേണ്ടഗുണങ്ങളൊന്നും അവനില്‍ ഞാന്‍ കണ്ടില്ലഎന്നേക്കാള് എന്നെ സ്നേഹിക്കുന്നകടലോളം പ്രണയം കണ്ണിലൊളിപ്പിച്ചഒരുവനായിരുന്നില്ലല്ലോ അവന്.
എന്റെ കണ്ണിലെ സങ്കടങ്ങള്കവിതകളായി വിരിയിക്കാന്അവനൊരു കവിയുമായിരുന്നില്ല. പക്ഷേ,എന്റെ ഉള്ളില്‍ നിന്നുംതെറിച്ചു വീണിരുന്ന വേദനകള്എന്നേക്കാള് അവന് നൊന്തിരുന്നു.
കലഹിച്ചും വീണ്ടും യോജിച്ചുംപിന്നെയും കലഹിച്ചുംഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നജീവതത്തിലെ അസ്വാരസ്യങ്ങളിലേക്ക്ഒരാശ്വാസകന്റെ വേഷമണിഞ്ഞായിരുന്നുഅവന്റെ രംഗ പ്രവേശം. മൗനത്തില്‍ പൊതിഞ്ഞഎന്റെയുള്ളിലെ നോവുകളൊക്കെയുംതൊട്ടറിഞ്ഞവന്..
അവന് ഞാനൊരു പേരിട്ടുആശ്വാസത്തിന്റെ പ്രവാചകന്..! (ചില ആശ്വാസങ്ങള്‍ എത്ര പെട്ടെന്നാണ് ആശ്വാസക്കേടായി മാറുന്നതെന്നല്ലേ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.) അതേ, കണക്കുകൂട്ടലുകള്പിഴയ്ക്കുന്നില്ല.
അവനെഎന്ത് പേരാണ് വിളിയ്ക്കുകഎന്ന സംശയത്തിലാണ് ഞാനിപ്പോള്‍. ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

