ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കിയത് ഞെട്ടിച്ചെന്നും ടൂർണമെന്റിൽ ഇന്ത്യയുടെ എക്സ് ഫാക്ടർ ആകാൻ സൂര്യയ്ക്കു സാധിച്ചേനെ എന്നും മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ‘ സൂര്യകുമാർ ഒരു 360 ഡിഗ്രി താരമാണ്. മത്സരത്തിന്റെ ഏതു സ്റ്റേജിലും റൺ നിരക്ക് ഉയർത്താൻ സാധിക്കുന്ന താരം. എന്നിട്ടും അദ്ദേഹത്തെ ചാംപ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്താത്തത് എന്നെ ഞെട്ടിച്ചു.
ടീമിലെ എക്സ് ഫാക്ടർ ആകാൻ സാധിക്കുന്ന താരമാണ് സൂര്യ. ടോപ് ഓർഡർ പരാജയപ്പെട്ടാൽ മധ്യനിരയിൽ കളി നിയന്ത്രിക്കാൻ സൂര്യയ്ക്ക് അറിയാം. സൂര്യയെ തീർച്ചയായും ടീം മിസ് ചെയ്യും’ റെയ്ന പറഞ്ഞു. പേസർ മുഹമ്മദ് സിറാജിനെ ടീമിൽ നിന്നൊഴിവാക്കിയ തീരുമാനം നിരാശപ്പെടുത്തിയെന്നും ജസ്പ്രീത് ബുമ്ര പരുക്കുമൂലം വിട്ടുനിന്നാൽ സിറാജ് തീർച്ചയായും ടീമിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റെയ്ന പറഞ്ഞു.
TAGS
Indian Cricket Team
Champions Trophy Cricket 2025
Suryakumar Yadav
Suresh Raina
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]