
വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ പോലീസിന്റെ പിടിയില്‍.
തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്. ഇന്നലെ രാത്രി പ്ലാമൂട്ടില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ഇയാള്‍ നഗ്നത പ്രദര്‍ശനം നടത്തിയത്. ഷിജു കുമാറിനെ മ്യൂസിയം പോലീസ് ഓടിച്ചിട്ട് പിടി കൂടുകയായിരുന്നു.
അതേസമയം, പേരക്കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെണ്‍ക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ മുത്തശ്ശനാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ചത്. ചുനക്കര സ്വദേശിയായ 60കാരനെയാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സജികുമാര്‍ ജീവപര്യന്തം കഠിനതടവും കൂടാതെ 33 വര്‍ഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
അസുഖബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് പറയുന്നത്.മൂത്രമൊഴിക്കുവാന്‍ പ്രയാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കുട്ടികള്‍ ഡോക്ടറോട് പീഡന വിവരം പറഞ്ഞത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]