തിരുവനന്തപുരം : പാഠ്യേതരവിഷയങ്ങളില് മികവ് തെളിയിച്ച എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്കില്‍ വ്യക്തത വരുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരമാവധി ഗ്രേസ് മാര്‍ക്ക് 30 ആയി നിജപ്പെടുത്തി.
അന്താരാഷ്ട്ര തലത്തിലെ സ്പോര്‍ട്സ് വിജയികള്‍ക്കാണ് 30 മാര്‍ക്ക് ലഭിക്കുക. ദേശീയ തലത്തിലെ മെഡല്‍ ജേതാക്കള്‍ക്ക് 25 മാര്‍ക്കും സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 20 മാര്‍ക്കും ലഭിക്കും.
കലോത്സവ ശാസ്ത്രമേളയിലെ എ ഗ്രേഡുകാര്‍ക്ക് 20 ഗ്രേസ് മാര്‍ക്ക് ലഭിക്കും. ബി ഗ്രേഡുകാര്‍ക്ക് പതിനഞ്ചും സി ഗ്രേഡുകാര്‍ക്ക് പത്ത് മാര്‍ക്കും ലഭിക്കും.
എന്‍ എസ് എസ് നാഷണല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് 25 മാര്‍ക്ക് നല്‍കും. സ്കൗട്സ് ആന്റ് ഗൈഡ്സ് രാഷ്ടപതി അവാര്‍ഡ് ജേതാക്കള്‍ക്ക് 25 മാര്‍ക്കും നല്‍കും.
The post വിദ്യാര്‍ഥികള്‍ക്കുള്ള ഗ്രേസ് മാര്‍ക്ക് നിജപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

