ഗുരുവായൂർ ദേവസ്വത്തിൽ അവസരം : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു. ഈശ്വര വിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം.
2023 ജൂൺ 5 മുതൽ ഡിസംബർ 4 വരെയാണ് നിയമന കാലാവധി. ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓ തസ്തികയുടെ പേര് : സോപാനം കാവൽ ഒഴിവ്-15 (എസ്.സി./ എസ്.ടി.ക്ക് 10 ശതമാനം സംവരണം ലഭിക്കും).
നിലവിലുള്ള സോപാനം കാവൽ ക്കാരുടെ അപേക്ഷ പരിഗണിക്കില്ല.
മികച്ച ശാരീരികക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരം.
ശമ്പളം: 15,000 രൂപ.
യോഗ്യത: ഏഴാം ക്ലാസ് ജയം.
അംഗവൈകല്യങ്ങൾ ഉണ്ടാകരുത്. പ്രായം: 2020 ജനുവരി ഒന്നിന് 30-50 വയസ്സ്.
തസ്തികയുടെ പേര് : വനിതാ സെക്യൂരിറ്റി ഗാർഡ് ഒഴിവ്-12. ശമ്പളം: 15,000 രൂപ.
യോഗ്യത: ഏഴാംക്ലാസ് ജയം. മികച്ച ശാരീരികക്ഷമതയുണ്ടായിരിക്കണം.
അംഗവൈകല്യങ്ങൾ ഉണ്ടാകരുത്. പ്രായം: 55-60 വയസ്സ്.
അപേക്ഷ: വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം ഓഫീസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101 എന്ന വിലാസത്തിൽ തപാലിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ദേവസ്വം ഓഫീസിൽനിന്ന് 100 രൂപയ്ക്ക് ഏപ്രിൽ 28 വൈകീട്ട് 3 മണി വരെ ലഭിക്കും.
ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷാഫോം സൗജന്യമായി ലഭിക്കും. അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ.
ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും അപേക്ഷയ്ക്കൊപ്പം ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 29 (5 pm). ഫോൺ : 0487-2556335 വിശദ വിവരങ്ങൾക്ക് : www.guruvayurdevaswom.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
The post ഗുരുവായൂർ ദേവസ്വത്തിൽ സോപാനം കാവൽ, വനിതാ ഗാർഡ് തസ്തികകളിൽ അവസരം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

