കൊച്ചി> മോഹൻ ലാലിനെതിരായ നടൻ ശ്രീനിവാസന്റെ തുറന്നുപറച്ചിൽ വേണ്ടിയിരുന്നില്ലെന്ന് മകൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ലാൽ സാറിനെ പറ്റി ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത് തനിക്കാണ് വിഷമം ഉണ്ടാക്കിയതെന്നും തന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തതെന്നും ധ്യാൻ പറഞ്ഞു.
ഷാജിപാപ്പൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ധ്യാനിന്റെ പ്രതികരണം. ‘ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട
കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചു. നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ.
അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തൊരാളാണ് ഞാൻ.
അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ, അച്ഛൻ കള്ളം പറയാറില്ല.
അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും.
നമ്മൾ ഇഷ്ടപെടുന്ന ആളുകളെ പറ്റി അത് എന്തും ആയിക്കോട്ടെ. നല്ലത് പറയാൻ വേണ്ടി വായ തുറക്കാം.
ഹിപ്പോക്രസി എന്നാൽ കാപട്യം എന്നാണ് അർത്ഥം. ഈ ലോകത്തിലെ എല്ലാവരും കാപട്യം ഉള്ളവരാണ്.
നമ്മൾ പറയുന്നതല്ല പ്രവർത്തിക്കുന്നത്. അതാണ് ഹിപ്പോക്രസി.
പണ്ടപ്പോഴോ പറഞ്ഞൊരു കാര്യം, അതും അച്ഛനോട് ലാൽ സാർ വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം വന്നിരുന്നിട്ട് ഇങ്ങനെ പറയുമ്പോൾ പറഞ്ഞ ആളെക്കാളും കേട്ട ലാൽ സാറിനെക്കാളും വിഷമം നമ്മളെ പോലുള്ള മലയാളികൾക്കാണ്.
ഇവരുടെ സൗഹൃദം അറിയുന്നത് കൊണ്ടാണത്. എന്തായാലും അച്ഛൻ കാരണം എന്റെ അന്നത്തെ ദിവസം പോയി.
അച്ഛൻ കാരമാണ് പോയത്. അതിൽ യാതൊരു മാറ്റവും ഇല്ല.
ചിലപ്പോൾ അവർ ഒരുമിച്ചൊരു സിനിമ ഇനി ഉണ്ടാകാം. അത് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്’- ധ്യാൻ പറഞ്ഞു.
The post സത്യമോ അസത്യമോ, ലാൽ സാറിനെപറ്റി അച്ഛന് അത് പറയേണ്ട കാര്യമില്ലായിരുന്നു: ധ്യാൻ ശ്രീനിവാസൻ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

