ന്യൂഡല്‍ഹി: ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താല്‍ സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളം അടക്കമുള്ള സംസ്ഥാങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
ഒരു സംസ്ഥാനത്തും ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിലുണ്ടെന്ന് പ്രതീതി സൃഷ്ടിക്കരുത് എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവേറ്റാന്‍ രാജ്യത്തെ എല്ലാ കല്‍ക്കരി വൈദ്യുതി പ്ലാന്റുകള്‍ 16 മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കും എന്ന കേന്ദ്രം വ്യക്തമാക്കി.
എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കല്‍ക്കരി സൂക്ഷിക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. The post സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പാടില്ല: കേന്ദ്ര സര്‍ക്കാര്‍ appeared first on Navakerala News.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

