
കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് ഓടിച്ചു കൊണ്ടുപോയ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. മാഹി സ്വദേശി പ്രവീണിനെ ആണ് പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘ചക്രവർത്തി’ ബസാണ് പ്രവീൺ സ്റ്റാൻഡിൽ നിന്ന് ഓടിച്ചു പോയത്. വൈകിട്ട് 6.10ന് കണ്ണൂരിലേക്കു പുറപ്പെടുന്നതിനായി ട്രാക്കിൽ നിർത്തിയിട്ടിരുന്നതാണ് ബസ്. വാതിൽ അടച്ച് ഡ്രൈവറും ജീവനക്കാരും ചായ കുടിക്കാൻ പോയ സമയത്താണ് യുവാവ് ബസ് ഓടിച്ചുപോയത്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]