സ്വന്തം ലേഖകൻ മുണ്ടക്കയം: ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം. ഏക്കർ കണക്കിനു ഭൂമി കത്തിനശിച്ചു.
എസ്റ്റേറ്റിൽ നിന്നു തീ സമീപ പുരയിടങ്ങളിലേക്കു വ്യാപിച്ചു. മതമ്പ – ചെന്നാപ്പാറ ഭാഗത്തു ആണ് ഇന്ന് ഉച്ചയോട് കൂടി തീപിടിച്ചത്.
തൊഴിലാളികൾ തീ അണക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണാധിതമായി പടർന്നു പിടിക്കുകയാണ്. എസ്റ്റേറ്റ് മേഖലയിലെ ഏകദേശം 300 ഏക്കറിൽ കൂടുതൽ സ്ഥലം തീ പിടുത്തതിൽ കത്തിയിട്ടുണ്ടന്നാണ് പ്രാഥമിക വിലയിരുത്തൽ.
എസ്റ്റേറ്റിലെ കുപ്പക്കയം ഭാഗത്ത് ഇന്നലെ തീ പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും തീ പിടുത്തം ഉണ്ടായത്.
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ ആണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞയാഴ്ച എസ്റ്റേറ്റ് പ്രദേശത്ത് തീപടർന്ന് 5 ഏക്കറിലധികം നശിച്ചിരുന്നു.
The post മുണ്ടക്കയം ഈസ്റ്റ് ∙ ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം; കത്തിനശിച്ചത് ഏക്കർ കണക്കിനു ഭൂമി appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

