
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളുമെന്ന് കരുതുന്നതായി സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനൻ. പി.പി ദിവ്യക്ക് കേരളത്തെ പോലെ ഒരിടത്ത് എവിടെയും ഒളിച്ചിരിക്കാം. ഒളിവിൽ പോയ സിദ്ദിഖിനെ പിടിക്കാൻ ആയില്ലല്ലോ. പാർട്ടി ദിവ്യക്കൊപ്പമാണെന്ന് കരുതുന്നില്ല. കണ്ണൂരിലെ പാർട്ടി കേരളത്തിലെ പാർട്ടി ജില്ലയിലെ പാർട്ടി എന്നിങ്ങനെ വ്യത്യസ്തമായ അഭിപ്രായം സിപിഎമ്മിലില്ല. അത് അങ്ങനെയല്ലെന്ന് തോന്നിയാൽ നിലപാട് അപ്പോൾ പറയാം. നവീൻ ബാബു കൈക്കൂലി വാങ്ങിച്ചുവെന്ന് ആരെങ്കിലും തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാം. പെട്രോൾ പമ്പ് ഇടപാടിന് പിന്നിൽ ഇടനിലക്കാരും ബിനാമികളും ഉണ്ടെന്ന് സംശയം ബലപ്പെടുന്നു. പോലീസ് അന്വേഷണം വിപുലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]