
മലയാളിയും തെന്നിന്ത്യന്‍ നടിയുമായ ഓവിയയുടേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചിരിച്ചിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ കൂടിയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്ന പേരിൽ 17 സെക്കന്റുള്ള ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ഇതിനുപിന്നാലെ നടിക്കെതിരേ സമൂഹ മാധ്യമങ്ങളിൽ കൂടി വ്യാപക അധിക്ഷേപ കമന്റുകളും ഉയർന്നിരുന്നു.
നടിമാരുടേയും സെലബ്രിറ്റികളുടേയും ഡീപ് ഫേക്ക് വീഡിയോ, എ.ഐ. സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള വ്യാജ വീഡിയോകൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോൾ തനിക്കെതിരേ ഉയരുന്ന അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും അതേനാണയത്തിൽ തന്നെയാണ് ഓവിയ മറുപടി നൽകുന്നത്.
17 സെക്കൻഡുള്ള വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം എന്ന പ്രേക്ഷകന്റെ കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു മറുപടി. വീഡിയോ എച്ച്.ഡി. വേണമെന്നും ദൈർഘ്യം കുറഞ്ഞുവെന്നുമുള്ള കമന്റിന് ‘അടുത്ത തവണ ആകട്ടെ’ എന്നായിരുന്നു നടിയുടെ മറുപടി.
പ്രചരിക്കുന്ന വീഡിയോ നടിയുടേതാണെന്നും അവരുടെ കൈയിലെ അതേ ടാറ്റൂവാണ് വീഡിയോയിലുള്ള യുവതിയുടേതെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ ചിലരുടെ അവകാശവാദം. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്.
തമിഴ് സിനിമകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂര്‍ സ്വദേശിയാണ്. പൃഥ്വിരാജ് നായകനായി 2007-ല്‍ പുറത്തിറങ്ങിയ കംഗാരു എന്ന മലയാളചിത്രത്തിലൂടെയായിരുന്നു ഓവിയയുടെ സിനിമയിലെ അരങ്ങേറ്റം. ഓവിയ ഹെലന് എന്നാണ് മുഴുവന്‍ പേര്. പിന്നീട് മലയാളത്തില്‍നിന്ന് തമിഴിലേക്ക് ചുവടുമാറ്റിയ നടി തമിഴ്സിനിമയില്‍ ശ്രദ്ധനേടി. ബിഗ്ബോസ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടിയുടെ പ്രശസ്തി വര്‍ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]