തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തെക്കുറിച്ചുള്ള വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രംഗത്ത്..അഭിമുഖം നടക്കുമ്പോള്‍ തന്റെ മുറിയിലേക്ക് ആരൊക്കെയോ കടന്നു വന്നു എന്നാണ് പിണറായി പറയുന്നത്. അങ്ങനെ എല്ലാവര്ക്കും കടന്നു വരാന്‍ ഇടം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഗതവചനങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ നല്ലതു പോലെ അനുഭവിച്ചതാണ്.
മലപ്പുറം അധിക്ഷേപം വന്ന ഹിന്ദു പത്രത്തിലെ അഭിമുഖത്തിനു പിന്നിലെ പിആര്‍ ഏജന്‍സി കളിയെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ദയനീയമായി ഉരുണ്ടു കളിക്കുന്ന കാഴ്ച ഇന്ന് കേരള ജനത കണ്ടു. എന്തൊരു ദയനീയ പതനമാണ് മുഖ്യമന്ത്രിയുടേത്.നട്ടാല്‍ കുരുക്കാത്ത നുണ പറഞ്ഞും സംഘ് പരിവാറിനു വിടുപണി ചെയ്തും ജനങ്ങള്‍ക്കു മുന്നില്‍ ഇത്രയേറെ അപഹാസ്യനാകാതെ അന്തസോടെ സ്ഥാനം രാജിവെച്ചിട്ട് ഇറങ്ങിപ്പോകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
പൂരം കലക്കലില്‍ അന്വേഷണമില്ല എന്നു വിവരാവകാശത്തിനു മറുപടി നല്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത സര്‍ക്കാരാണ് പൂരം കലക്കി എന്ന ആരോപണത്തിനു വിധേയനായ എഡിജിപിക്ക് ഒരു രോമത്തിനു പോലും കേടു വരാതെ, സ്ഥാന ചലനം പോലും ഉണ്ടാവാതെ സംരക്ഷിക്കുന്നത് എന്നതു പ്രത്യേകം ഓര്‍ക്കണം. .സിപിഐയോട് കേരളജനത സഹതപിക്കണം. കീറിയ ചാക്കിന്റെ വില പോലും നല്‍കാതെ അവരെ ചവിട്ടി തേച്ചു കളയുകയാണ്. പികെവിയും വെളിയവും കാനവും ഒക്കെ ഇരുന്ന കസേരയിലിരുന്നാണ് ഈ അപമാനം സഹിക്കുന്നതെന്ന് ബിനോയ് വിശ്വത്തിന് വല്ല ഓര്മ്മയുമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]