കൊച്ചി: നികുതി, ഇന്ധന സെസ് വര്‍ധനവിനെതിരെ സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. കൊച്ചിയിലും പത്തനംതിട്ടയിലും നടന്ന മാര്‍ച്ചുകളിലാണ് സംഘര്‍ഷമുണ്ടായത്.
തിരുവനന്തപുരത്ത് സംസ്ഥാന ബജറ്റിനെതിരെ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു.
പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലാത്തിയടിയിൽ നിരവധിപ്പേർക്ക് പരിക്കേറ്റു.
നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം പേരെ കസ്റ്റഡിയിൽ എടുത്തു.
ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിലേക്കെത്തി.
പ്രവർത്തകർ പൊലീസിനെ കൂകി വിളിച്ചു. ബാരിക്കേടിന് മുകിളിൽ കയറിയും പ്രതിഷേധിച്ചു.
ബാരിക്കേഡുകൾ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയത്. തിരുവനന്തപുരത്ത് നികുതി വർധനക്കെതിരെ മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് കാർ കെട്ടിവലിച്ച് പ്രതിഷേധിച്ചു.
The post ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം appeared first on Navakerala News. source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

