
മുംബൈ
അവസാന ഓവറിൽ മൂന്ന് വിക്കറ്റെടുത്ത് പേസർ ജാസൺ ഹോൾഡർ ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാംജയം സമ്മാനിച്ചു. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 12 റൺ തോൽവി. സ്കോർ: ലഖ്നൗ 7–-169, ഹൈദരാബാദ് 9–-157.
ഹോൾഡറുടെ അവസാന ഓവറിൽ നാല് വിക്കറ്റ് കൈയിലിരിക്കെ ഹൈദരാബാദിന് വേണ്ടത് 16 റൺ. വിൻഡീസ് ബൗളർ മൂന്നുറൺമാത്രം നൽകി മൂന്ന് വിക്കറ്റും ജയവും നേടി. ആവേശ്ഖാൻ നാല് വിക്കറ്റെടുത്തു. ഹൈദരാബാദിനായി രാഹുൽ ത്രിപാഠി 44 റണ്ണടിച്ചു.
ലഖ്നൗവിനായി ക്യാപ്റ്റൻ കെ എൽ രാഹുൽ 50 പന്തിൽ 68 റൺ നേടി. ദീപക് ഹൂഡ 33 പന്തിൽ 51 റണ്ണുമായി പിന്തുണ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]