സ്വന്തം ലേഖകൻ
കൊച്ചി: ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. കളമശ്ശേരി സ്വദേശിയായ സുധാകരൻ (66) നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിച്ചു വരുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതോടെ പോലീസ് ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ സബ് ഇന്‍സ്പെക്ടർ സുധീർ , എസ്.സി.പി.ഒമാരായ ബിനു, സുമേഷ്, ശ്രീജിത്ത്, ഷിബു, ശ്രീജിഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു The post പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; അറുപത്തിയഞ്ചുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

