കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഏറെ ശ്രദ്ധേയനായ മുഖ്യമന്ത്രി വി.ഡി. സതീശൻ രചിച്ച പ്രശസ്തമായ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഔദ്യോഗികമായി പുറത്തിറങ്ങി.
‘ആദം നീ എവിടെയാകുന്നു?’ എന്ന മലയാള കൃതിയുടെ ഇംഗ്ലീഷ് പതിപ്പാണ് ഇപ്പോൾ വായനക്കാർക്കായി ലഭ്യമായിരിക്കുന്നത്. ‘Adam, Where Art Thou?’ എന്ന പേരിൽ പ്രമുഖ പ്രസാധകരായ ഡിസി ബുക്സാണ് പുസ്തകം അന്താരാഷ്ട്ര വായനാസമൂഹത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മലയാളത്തിൽ പുറത്തിറങ്ങി വെറും മൂന്ന് മാസത്തിനകം തന്നെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംനേടാൻ ഈ കൃതിക്ക് സാധിച്ചിരുന്നു. ഹൈന്ദവ വിശ്വാസിയായ ഒരു ജനകീയ നേതാവ് ബൈബിളിനെ ആസ്പദമാക്കി നടത്തിയ പ്രഭാഷണങ്ങൾ, റൗഫ് റൂമി എന്ന എഴുത്തുകാരി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി എന്ന അപൂർവ്വ സവിശേഷതയാണ് ഈ പുസ്തകത്തിനെ കുറിച്ച് പ്രസാദകര്‍ക്ക് പറയാനുള്ളത്.
ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ ദൈവം ചോദിക്കുന്ന ചോദ്യത്തെ മുൻനിർത്തി, മനുഷ്യന്റെ കടമകളെയും സാമൂഹിക-പ്രകൃതിപരമായ ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള ആത്മപരിശോധനയാണ് ഈ കൃതി പങ്കുവെക്കുന്നത്. കഷ്ടത അനുഭവിക്കുന്നവരിലേക്ക് ഇറങ്ങിച്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

